സംസ്ഥാനത്ത് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു

(www.kl14onlinenews.com)
(18-APR-2024)

സംസ്ഥാനത്ത് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു
സംസ്ഥാനത്ത് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് തുടങ്ങി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിങ് ആരംഭിച്ചു. വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളാണ് അറിയിച്ചത്. ഏപ്രില്‍ 20ഓടെ മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തിയാവും. അതീവസുരക്ഷയോടെയാണ് ഇവിഎം കമ്മീഷനിങ് പ്രക്രിയ പുരോഗമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളാണ് കമ്മീഷനിങിന് വിധേയമാക്കുന്നത്. ഇവിഎമ്മിൽ ക്രമനമ്പര്‍, സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്‍റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും ക്രമീകരിക്കുന്ന പ്രക്രിയയാണ് വോട്ടിങ് മെഷീൻ കമ്മീഷനിങ്. സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലായാണ് കമ്മീഷനിങ് ആരംഭിച്ചിരിക്കുന്നത്

Post a Comment

Previous Post Next Post