(www.kl14onlinenews.com)
(28-APR-2024)
ഉദുമ : ഉദുമ പടിഞ്ഞാറിലെ 72 വയസ്സ് പ്രായമായ വൃദ്ധയായ സുഹറാബി സി. എ. എന്ന സ്ത്രീയെ മർദ്ദിക്കുക്കുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്ത യുവാവിനെതിരെ പരാതി നൽകിയിട്ടും പോലീസ് അധികൃതർ കൃത്യമായി അന്വേഷിക്കുകയോ നടപടികൾ സ്വീകരിക്കുകയൊ ചെയ്യാത്തതിനാൽ കുറ്റവാളി ഗൾഫിലേക്ക് കടക്കുക വഴി സാധാരണക്കാർക്ക് പോലീസിൽ നിന്നും നീതി ലഭിക്കില്ലന്ന യാഥാർത്ഥ്യമാണ് ബോധ്യപ്പെട്ടതെന്നും, എത്രയും പെട്ടെന്ന് കുറ്റവാളിയെ നിയമത്തിന് മുന്നിൽ ഹാജാ രാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ ജനകീയ നീതി വേദി യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി അംഗം താജുദ്ദീൻ പടിഞ്ഞാറിൻ്റെ മാതാവാണ് കൈയ്യേറ്റത്തിന് വിധേയമായത്.
സൈഫുദീൻ കെ.മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി. എച്ച് ബേവിഞ്ച,അബ്ദുറഹിമാൻ തെരുവത്ത്, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട് ബഷീർക്കുന്നരിയത്ത് എന്നിവർ സംസാരിച്ചു.
Post a Comment