(www.kl14onlinenews.com)
(13-APR-2024)
ഇടുക്കി: രാജാക്കാട് കുത്തുങ്കലിൽ വിനോദസഞ്ചാരികളുടെ മിനിബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റെജീന (30), സന (ഏഴ്) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കണ്ടെയ്നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കരയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസും ഗുജറാത്തിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
എറണാകുളം പെരുമ്പാവൂരിൽ കാറപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം കേച്ചേരി സ്വദേശി ജുനൈദ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ പരിക്കുകളുടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അറുപതോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച രാത്രി 11.15ഓടെയായിരുന്നു അപകടം.
إرسال تعليق