ആലത്തൂരില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

(www.kl14onlinenews.com)
(24-APR-2024)

ആലത്തൂരില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍
ആലത്തൂരില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍
ആലത്തൂരില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷന്‍ പ്രചാരണ ചിത്രവും പങ്കുവച്ചത്. നിങ്ങളുടെ കൂടെ ഉണ്ടെന്ന യാഥാര്‍ഥ്യം തന്നെയാണ് നിങ്ങളെ നേരില്‍ കണ്ടപ്പോള്‍ എന്നിക്ക് ലഭിച്ചത്.

‘കുന്നംകുളം മുതല്‍ തിരുവല്ലാമല വരെ ഇന്ന് നിങ്ങളില്‍ ഓരോരുത്തരെയും കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ പ്രിയപെട്ടവരെ ഞാന്‍ ഈ വഴിത്താരയിലൂടെ കുന്നംകുളവും ചൊവ്വനൂരും പന്നിത്തടവും എരുമപ്പെട്ടിയും ആര്യമ്പടവും വടക്കാഞ്ചേരിയും അകമലയും ആറ്റൂരും ചേലകരയും കടന്ന് തിരുവല്ലമലയിലേക്ക്…… നിങ്ങളുടെ കൂടെ ഉണ്ടെന്ന യാഥാര്‍ഥ്യം തന്നെയാണ് ഇന്നലെ വരെ നിങ്ങളെ നേരില്‍ കണ്ടപ്പോള്‍ എന്നിക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം ഞാനും കൂടെയുണ്ടെന്ന സത്യം തന്നെയാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹം എന്റെ ഈ റോഡ് ഷോയില്‍ നിങ്ങളെയും ചേര്‍ത്തു പിടിച്ചുകൊണ്ടു ഇന്ത്യാ മുന്നണിക്കായി രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ സൗഹര്‍ദ്ധത്തിന്റെയും സഹോദര്യത്തിന്റെയും ഈ യാത്രയിലേക്ക് നിങ്ങളെ ഏവരെയും സ്‌നേഹപൂര്‍വ്വം കൂടെചേര്‍ക്കുന്നു… നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കണ്ട് എന്നെ ആശിര്‍വദിക്കണം അനുഗ്രഹിക്കണം നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എനിക്ക് കൈ അടയാളത്തില്‍ രേഖപെടുത്തണം എന്ന് ഹൃദയത്തോട് ചേര്‍ന്ന് അഭ്യര്‍ത്ഥിക്കുന്നു’- രമ്യ ഹരിദാസ് കുറിച്ചു.

ഇന്ത്യാ മുന്നണിക്കായി രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ സൗഹര്‍ദ്ധത്തിന്റെയും സഹോദര്യത്തിന്റെയും ഈ യാത്രയിലേക്ക് നിങ്ങളെ ഏവരെയും സ്‌നേഹപൂര്‍വ്വം കൂടെചേര്‍ക്കുന്നുവെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായിക്കെതിരെയും രമ്യ ഹരിദാസ് രം​ഗത്തെത്തി. മോദിയെയും ബിജെപിയെയും വിമർശിക്കുന്നതിന് പകരം ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്ന രാഹുൽ ​ഗാന്ധിയെ പിണറായി നിരന്തരം അവഹേളിക്കുകയാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post