ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം

(www.kl14onlinenews.com)
(18-APR-2024)

ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. ഓസ്ട്രിയ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു.

അതേസമയം
ഏപ്രിൽ 15നാണ് സംഭവം. രണ്ട് വിദേശികൾ നടപ്പാതയിൽ നിൽക്കുന്നതും അവർക്ക് ചുറ്റും പലസ്തീൻ അനുകൂല ബോർഡുകളുടെ കഷണങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ബോർഡ് നശിപ്പിച്ചത് ചൂണ്ടിക്കാട്ടി നാട്ടുകാരിലൊരാൾ അവരുമായി വഴക്കിടുന്നത് കേൾക്കാം. കീറിയിട്ട ബോർഡിന്റെ കഷണങ്ങൾ മാറ്റി സ്ഥലം വൃത്തിയാക്കാൻ അവർ വിദേശികളോട് ആവശ്യപ്പെട്ടു. പിന്നാലെ നിങ്ങൾ കുപ്രചരണങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ്, യഹൂദർക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്ന് പറഞ്ഞ് യുവതി നാട്ടുകാരുമായി തർക്കിച്ചു.

ബാനറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ പൊളിക്കുന്നതിന് പകരം പരാതി നൽകണമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇത് വിഭാഗീയത വളർത്തുന്നതാണെന്ന മറുപടിയാണ് യുവതികളിലൊരാൾ നൽകിയത്.

ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സിഖുകാരും എല്ലാവരുമുണ്ട്. ഞങ്ങൾ ഇന്ത്യയിലാണ് ജീവിക്കുന്നത്.", നാട്ടുകാരൻ വീഡിയോയിൽ പറയുന്നു. എന്നാൽ യഹൂദന്മാർ ഇപ്പോൾ ഇവിടെയില്ല. നിങ്ങൾ ജൂതന്മാരിൽ നിന്ന് പണം സമ്പാദിക്കുന്നു. പക്ഷേ ഇവിടെ ജൂതന്മാരില്ലെന്ന് വിദേശി മറുപടി പറഞ്ഞു.

സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷനാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്. സംഭവമറിഞ്ഞ് സംഘടനയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post