വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി: നരേന്ദ്ര മോദി

(www.kl14onlinenews.com)
(28-APR-2024)

വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി: നരേന്ദ്ര മോദി
ബംഗളൂരു: വയനാട്ടിൽ രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന് പ്രധാനമന്ത്രി. കർണാടകയിലെ ബലഗാവിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ രാജാക്കന്മാർ ക്രൂരന്മാരായിരുന്നുവെന്ന് കോൺഗ്രസിലെ രാജകുമാരൻ പറയുന്നു.

സദ്ഭരണത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പേരിൽ എന്നും നാം അഭിമാനിക്കുന്ന ഛത്രപതി ശിവജി മഹാരാജിനെയും റാണി ചിന്നമ്മയെയുമെല്ലാം കോൺഗ്രസിന്റെ രാജകുമാരൻ പരിഹസിച്ചു. നമ്മെളെല്ലാം ഏറെ അഭിമാനിക്കുന്ന മൈസൂരു രാജകുടുംബത്തിന്റെ സംഭാവനകൾ ഈ രാജകുമാരന് അറിയില്ലേ? നവാബുമാരും നൈസാമുമാരും സുൽത്താന്മാരും ചെയ്ത ക്രൂരകൃത്യങ്ങൾ കോൺഗ്രസ് മറന്നു.

ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്ത മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ മഹത്വവത്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേരുകയാണ്. ജനങ്ങളുടെ പണമെടുത്ത് കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് നൽകും. കോൺഗ്രസ് സർക്കാർ വന്നതുമുതൽ കർണാടകയിലെ ക്രമസമാധാനം താളംതെറ്റി. ഹുബ്ബള്ളിയിലെ പെൺകുട്ടിക്ക് സംഭവിച്ചത് രാജ്യത്തെ ഞെട്ടിച്ചു. പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടും കർണാടക സർക്കാർ പ്രീണനനയം തുടരുകയാണ്.

നേരത്തേ സംസ്ഥാനത്തുനടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ പല രാജാക്കന്മാരും മഹാരാജാക്കന്മാരും നമ്മെ ഭരിച്ചു. അവർ അവർക്ക് വേണ്ടതെല്ലാം ചെയ്തു, കർഷകരുടെ ഭൂമി യഥേഷ്ടം തട്ടിയെടുത്തു. സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം അടിച്ചമർത്തലുകളിൽനിന്ന് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതും രാജ്യത്ത് ജനാധിപത്യവും നിയമവാഴ്ചയും പുനഃസ്ഥാപിച്ചതും കോൺഗ്രസും അതിന്റെ പ്രവർത്തകരുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post