(www.kl14onlinenews.com)
(20-APR-2024)
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് കഴിയുമ്പോള്‍ പ്രതീക്ഷ പങ്കിട്ട് ഇന്ത്യ മുന്നണി. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഗ്രൗണ്ട് റിപ്പോർട്ടുകളിൽ ഇന്ത്യ സഖ്യം മുന്നിലെന്ന് കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
അടിയൊഴുക്ക് ശക്തിപ്പെടുന്നു, തമിഴ്നാടും മഹാരാഷ്ട്രയും തൂത്തുവാരി, ബീഹാറിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി, പ്രകടനം മോശമായതിൽ ബിജെപി ആശങ്കയിലെന്നും ജയറാം രമേശ്.
മോദി തരംഗം ഇല്ലാത്തതിനാൽ കഷ്ടപ്പെടണമെന്ന് ബിജെപി സ്ഥാനാർത്ഥികൾ തുറന്ന് സമ്മതിക്കുന്നുവെന്നും ജയറാം രമേശ് പറയുന്നു.
17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളെയുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 2019 തെരഞ്ഞെടുപ്പ് താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ച് ശതമാനമെങ്കിലും വോട്ടിംഗ് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ബിജെപിക്ക് തിരിച്ചടിയായി വരുമെന്നാണ് ഇന്ത്യ മുന്നണിയുടെയും കോൺഗ്രസിന്‍റെയും കണക്കുകൂട്ടല്‍.
Post a Comment