പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും; കേരളത്തിൽ യുഡിഎഫ് തരംഗം: കുഞ്ഞാലികുട്ടി

(www.kl14onlinenews.com)
(26-APR-2024)

പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും; കേരളത്തിൽ യുഡിഎഫ് തരംഗം: കുഞ്ഞാലികുട്ടി
മലപ്പുറം :
പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും; സംസ്ഥാനത്ത് യുഡിഎഫ് തരംഗം: കുഞ്ഞാലികുട്ടി
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും.

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.

രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യു ഡി എഫ് തരംഗമെന്നും കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിക്കേണ്ടത് അനിവാര്യമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി.

പൊന്നാനിയിൽ യുഡിഎഫിന് പൊന്നിൻ തിളക്കമുള്ള വിജയം ഉണ്ടാകുമെന്നു അബ്ദുസ്സമദ് സമദാനി പ്രതികരിച്ചു. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് ഒരു മതേതര സർക്കാർ ഉണ്ടാകുമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم