കാസർകോട് മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയത് പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം

(www.kl14onlinenews.com)
(18-APR-2024)

കാസർകോട് മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയത് പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം
ഡൽഹി:
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയ സംഭവം പരിശോധിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് ഭൂഷണാണ് വിഷയം സുപ്രീം കോടതിയിൽ എത്തിച്ചത്.

കാസർകോട് നടന്ന മോക്ക് പോളിൽ ബി.ജെ.പിക്ക് അധികവോട്ട് ലഭിച്ചുവെന്ന വാർത്താ റിപ്പോർട്ട് അഡ്വ. പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. തുടർന്ന്, ഈ ആരോപണം പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ മനീന്ദർ സിങിനോട് കോടതി ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണത്തിനുശേഷം വീണ്ടും കോടതി ചേർന്നപ്പോൾ, വിഷയം പരിശോധിച്ചുവെന്നും വാർത്ത റിപ്പോർട്ട് തെറ്റാണെന്നും കമീഷന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. നിങ്ങൾ ഞങ്ങളോട് പറയുന്നതും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വാർത്തയും തമ്മിൽ വ്യത്യാസം ഉണ്ടെന്നും വോട്ടർമാരുടെ വിശ്വാസവും മുഴുവൻ സിസ്റ്റത്തിന്‍റെയും സമഗ്രതയും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

അതേസമയം
തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വി.വിപാറ്റുകളുടെ എണ്ണം 100 ശതമാനമായി ഉയർത്തണമെന്ന ഹരജിയിൽ വാദം കേൾക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.

ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും എല്ലാ പ്രക്രിയകളും കോടതിമുറിയിൽ ഉള്ളവർ മാത്രം മനസിലാക്കിയാൽ പോര, പൊതുജനങ്ങളും മനസിലാക്കണം. അവർക്ക് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റികൊടുക്കണമെന്നും കോടതി വ്യക്തമാക്കി.
സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ എങ്ങനെയാണ് വോട്ടെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും കൃത്രിമത്വം കാണിക്കാനുള്ള സാധ്യതകൾ എങ്ങിനെയെല്ലാമാണ് തടഞ്ഞിരിക്കുന്നതെന്നും വിശദീകരിക്കണമെന്നും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിർദേശിച്ചു. ഇ.വി.എമ്മുകളും വി.വി.പാറ്റുകളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.

വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അമിതമായ സംശയം നല്ലതല്ല: സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ കാര്യത്തില്‍ അമിതമായ സംശയം നല്ലതല്ലെന്ന് സുപ്രീംകോടതി. വോട്ടിങ് മെഷീനില്‍ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തിരഞ്ഞെടപ്പ് സമയത്ത് വോട്ടിങ് മെഷീനെപ്പറ്റി സംശയമുയര്‍ത്തുന്നത് ജനാധിപത്യത്തെ ക്ഷീണിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ളിപ്പുകളുമായി ഒത്തുനോക്കണമെന്ന് ഹര്‍ജിയില്‍ ഒരു ദിവസം നീണ്ട വാദമാണ് ഇന്ന് സുപ്രീംകോടതിയില്‍ നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെയും വിവി പാറ്റിന്‍റെയും സാങ്കേതിക കാര്യങ്ങള്‍  കോടതയില്‍ നേരിട്ട് വിശദീകരിച്ചു. ഇലക്ടല്‍ ബാലറ്റ് തയാറാക്കുന്നത് റിട്ടേണിങ് ഓഫീസര്‍മാരെന്നും  ഇവിഎം തയാറായി കഴിഞ്ഞാല്‍ മറ്റ് കംപ്യൂട്ടറുകളുമായോ ഇന്‍റര്‍നെറ്റുമായോ  ബന്ധപ്പെടുന്നില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍  കോടതിയില്‍ പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മെഷീനുകള്‍ കൈമാറുന്നതും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആണ്.  

ഒന്നും ഒളിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. വോട്ടിങ് മെഷീനിന്‍റെ സോഫ്റ്റ് വെയര്‍  മെഷീന്‍ നിര്‍മിക്കുമ്പോള്‍  തയാറാകുന്നതാണെന്നും പിന്നീട് മാറ്റം വരുത്താനാവില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. വിവി പാറ്റിന്‍റെ രീതിയില്‍ മാറ്റം വരുത്തേണ്ട കാര്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചതോടെ ഹര്‍ജിക്കാര്‍ ഇതിനെ എതിര്‍ത്തു. ഈ സമയത്താണ് എല്ലാക്കാര്യങ്ങളിലും അമിതമായ സംശയം നല്ലതല്ലെന്ന് ജസ്റ്റീസ് സജ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തിയത്. 

കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് നിരീക്ഷിച്ച കോടതി അതുകൊണ്ടാവാം വോട്ടിങ് ശതമാനം കൂടുന്നതെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിങ് മെഷീനെപ്പറ്റി സംശയം ഉയര്‍ന്നു വരുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. ആക്ഷേപം ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ പരത്തുമെന്നും വോട്ടിങ് ശതമാനത്തെ ബാധിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന് ക്ഷീണമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. ഇലക്ഷന്‍ കമ്മീഷന്‍റെ വാദങ്ങളെ എതിര്‍ക്കാതിരുന്ന കോടതി കേസില്‍ രണ്ടു ദിവസത്തെ  വാദം പൂര്‍ത്തായാക്കി വിധി പറയാന്‍ മാറ്റി

Post a Comment

Previous Post Next Post