വിജയം ലക്ഷ്യമിട്ട് രാജസ്ഥാനും പഞ്ചാബും ഇന്ന് കളത്തിലിറങ്ങും

(www.kl14onlinenews.com)
(13-APR-2024)

വിജയം ലക്ഷ്യമിട്ട് രാജസ്ഥാനും പഞ്ചാബും ഇന്ന് കളത്തിലിറങ്ങും
വിജയം ലക്ഷ്യമിട്ട് രാജസ്ഥാനും പഞ്ചാബും ഇന്ന് കളത്തിലിറങ്ങും
മൊഹാലി:ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടും.മൊഹാലിയിലെ മഹാരാജ യാദവിന്ദ്ര സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം.രാത്രി 7.30 മുതലാണ് മത്സരം.ഇരു ടീമുകളും മികച്ച ഇലവണെ ആയിരിക്കും കളത്തിലിറക്കുക.രണ്ട് ടീമുകളും കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

ഈ ഐപിഎല്‍ സീസണില്‍ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.5 മത്സരങ്ങള്‍ കളിച്ചപ്പോള്‍ നാലിലും വിജയിച്ചു.ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിച്ച മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്.പഞ്ചാബ് ആകട്ടെ അത്ര നല്ല പ്രകടനമല്ല നടത്തുന്നത്.5 തവണ കളത്തിലിറങ്ങിയപ്പോള്‍ 2 തവണ മാത്രമെ വിജയിക്കാനായുള്ളു.നിലവില്‍ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന് 8 പോയന്റാണുള്ളത്.4 പോയന്റുള്ള പഞ്ചാബ് 8ാം സ്ഥാനത്താണ്

Post a Comment

أحدث أقدم