(www.kl14onlinenews.com)
(18-APR-2024)
കോഴിക്കോട്: കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിലാണ് നടപടി.
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം, കൃസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന് ആയിരുന്നു പ്രസംഗം. തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി. പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
മതസ്പർദ്ധ വളർത്തുന്ന പ്രസ്‌താവന ഉപയോഗിച്ചുവെന്ന ഐപിസി 153 വകുപ്പ് ചേർത്താണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി എം കെ രാഘവന് വേണ്ടിയുള്ള പ്രചാരണങ്ങളിൽ ഷമാ മുഹമ്മദ് സജീവ സാന്നിധ്യമായിരുന്നു.
താൻ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.
Post a Comment