(www.kl14onlinenews.com)
(26-APR-2024
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ നായകനുമായ രാഹുൽ ദ്രാവിഡ്. സാധാരണക്കാരനെ പോലെ ക്യൂവിൽ നിന്നാണ് ദ്രാവിഡ് വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ പരിശീലകൻ രംഗത്തെത്തി.
എല്ലാവരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യത്തിൽ നമ്മുക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് ദ്രാവിഡ് പറഞ്ഞു. സാധാരണക്കാരനെ പോലെ ക്യൂവിൽ നിൽക്കുന്ന ദ്രാവിഡിന്റെ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു. ബെംഗളൂരുവിലാണ് മുൻ നായകൻ വോട്ട് രേഖപ്പെടുത്തിയത്.
إرسال تعليق