വിജ്ഞാന സദസ്സ് സംഘടിപ്പിച്ച് സന്ദേശം ഗ്രന്ഥാലയം

(www.kl14onlinenews.com)
(16-APR-2024)

വിജ്ഞാന സദസ്സ് സംഘടിപ്പിച്ച് സന്ദേശം ഗ്രന്ഥാലയം
മൊഗ്രാൽ പുത്തൂർ:
കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ വിജ്ഞാന സദസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വി. സജേഷ് വിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.പി. ജിൽ ജിൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.കെ.അബ്ദു കാവുഗോളി, ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചൗക്കി സന്ദേശം യൂണിറ്റ് സെക്രട്ടറി ടി.എം.രാജേഷ് മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ഹനീഫ കടപ്പുറം, സഫാഖ് എസ്.എച്ച്.മുഹമ്മദ് സല്ലാഖ് എസ്.എച്ച്. മൊഹിയുദ്ദീൻ അസിൽ, എം. അബ്ബാസ് ,എം.എ.കരീം, ബഷീർ ഗ്യാസ് , ഷുക്കൂർ ചൗക്കി, ഗഫൂർ ചൗക്കി, ഇബ്രാഹിം സാബിത്ത്, സുലൈമാൻ തോരവളപ്പ് എന്നിവർ പ്രസംഗിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സംന്ദേശം സംഘടന സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post