(www.kl14onlinenews.com)
(04-APR-2024)
തിരുവനന്തപുരം: സംസ്ഥാനത്ത് ടിടിഇക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇക്കുനേരെയാണ് ഭിക്ഷക്കാരന്‍റെ ആക്രമണം ഉണ്ടായത്. ടിടിഇ ജയ്സൻ തോമസിനു മുഖത്തടിയേറ്റു. കണ്ണിന് പരുക്ക്. ആക്രമി ചാടി രക്ഷപ്പെട്ടു.
ടിക്കറ്റ് എടുക്കാതെ ട്രയിനിൽ കയറിയ ഇയാൾ ആദ്യം യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇതിനു പിന്നാലെയാണ് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ട് ടിടിഇ എത്തിയത്. ഈ സമയത്താണ് ഇയാള്‍ ടിടിഇയെ അക്രമിച്ചത്. ഭിക്ഷക്കാരന്‍ കയറുന്നത് തടഞ്ഞപ്പോഴാണ് അക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. സംഭവം ട്രയിൻ പുറപ്പെട്ട ഉടൻ
Post a Comment