അവസാന പന്ത് വരെ ത്രില്ലടിപ്പിച്ച് പഞ്ചാബ്; ഹൈദരാബാദിന് രണ്ട് റൺസ് ജയം

(www.kl14onlinenews.com)
(10-APR-2024)

അവസാന പന്ത് വരെ ത്രില്ലടിപ്പിച്ച് പഞ്ചാബ്; ഹൈദരാബാദിന് രണ്ട് റൺസ് ജയം
വിജയം ആർക്കെന്ന് പോലും ഉറപ്പിക്കാൻ കഴിയാതെ ആരാധകർ ശ്വാസമടക്കിപ്പിടിച്ച് കണ്ട സീസണിലെ ചുരുക്കം ചില മത്സരങ്ങളിലൊന്നാണ് ഇന്നത്തേത്. പഞ്ചാബ് കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടിയപ്പോൾ പുറന്നത് മറ്റൊരു ചരിത്രം. പൊരുതി തോറ്റ പഞ്ചാനിന് 2 റൺസ് അരികെയാണ് വിജയം നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 180 എന്ന റൺസ് മറികടക്കാനാകാതെ വീണുപോയി. സണ്‍റൈസേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 182-9, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 180-6. ഇതോടെ ഹൈദരാബാദിന് ഇത് സീസണിലെ മൂന്നാം ജയമാകും.

മത്സരത്തിൽ സൺറൈസേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡ് (21), അഭിഷേക് ശർമ്മ (16), എയ്ഡൻ മാർക്രം (0), രാഹുൽ ത്രിപാഠി (11), ഹെൻറിച്ച് ക്ലാസൻ (9) എന്നിങ്ങനെ നിരാശപ്പെടുത്തി. നാലാമനായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 37 പന്തിൽ 64 റൺസുമായി നിതീഷ് പുറത്താകുമ്പോൾ സൺറൈസേഴ്സ് സ്കോർ 150ലെത്തിയിരുന്നു. അബ്ദുൾ സമദ് (12 പന്തിൽ 25) ഷബാസ് അഹമ്മദ് (7 പന്തിൽ 14) നേടി.

പഞ്ചാബിനായി അർഷ്ദീപ് സിങ് നാലും സാം കറനും ഹർഷൽ പട്ടേലും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ക​ഗീസോ റബാഡയ്ക്കാണ് ഒരു വിക്കറ്റ് വീഴ്ത്താനായത്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ ആറ് ഓവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ശിഖർ ധവാൻ 14, ജോണി ബെർസ്റ്റോ പൂജ്യം, പ്രഭ്സിമ്രാൻ ​സിങ് നാല് എന്നിവർ പുറത്തായി. പിന്നീട് പൊരുതാൻ ശ്രമിച്ചവരും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കി.

സാം കറൻ (29), സിക്കന്ദർ റാസ (28), ജിതേഷ് ശർമ്മ (19) എന്നിങ്ങനെ പുറത്തായി. എങ്കിലും ശശാങ്ക് സിങ്ങും അശുതോഷ് ശർമ്മയും പോരാട്ടം അവസാന പന്ത് വരെ കൊണ്ടുപോയെങ്കിലും രണ്ട് റൺസിന്റെ തോൽവിയായിരുന്നു അന്തിമ ഫലം.

ശശാങ്ക് 25 പന്തിൽ 46 റൺസുമായും അശുതോഷ് 15 പന്തിൽ 33 റൺസുമായും പുറത്താകാതെ നിന്നു. സൺ‌റൈസേഴ്സിനായി ഭുവന്വേശർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി. കമ്മിൻസ്, നടരാജൻ, നിതീഷ് കുമാർ, ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Post a Comment

أحدث أقدم