കെ.രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങൾ കണ്ടെത്തിയെന്ന് പരാതി 2024

(www.kl14onlinenews.com)
(25-APR-2024)

കെ.രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങൾ കണ്ടെത്തിയെന്ന് പരാതി

ആലത്തൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് യുഡിഎഫിന്റെ ആരോപണം. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു

എന്നാല്‍ ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു.  കൊടി കെട്ടാനുള്ള വടി വെട്ടാന്‍ ഉപയോഗിച്ച അരി വാള്‍ മാത്രമാണിതെന്ന് പ്രതികരിച്ചു. കൊട്ടിക്കലാശത്തിന്റെ സമയം ഇത് വണ്ടിയില്‍ ഇരിക്കുന്നത് ഉചിതമല്ലെന്ന് തോന്നിയത് കൊണ്ടാണ് മാറ്റിയതെന്നുമാണ് സിപിഎം നിലപാട്.

Post a Comment

Previous Post Next Post