കാഫിര്‍ എന്ന് ആരെയും വിളിച്ചിട്ടില്ല; ശൈലജ ഇല്ലാത്തത് പറയുന്നു, വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയെന്ന് ഷാഫി പറമ്പിൽ

(www.kl14onlinenews.com)
(27-APR-2024)

കാഫിര്‍ എന്ന് ആരെയും വിളിച്ചിട്ടില്ല; ശൈലജ ഇല്ലാത്തത് പറയുന്നു, വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയെന്ന് ഷാഫി പറമ്പിൽ
കോഴിക്കോട്: വടകര എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ കാഫിർ പ്രയോഗത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ. വ്യാജസ്ക്രീൻഷോട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരാളെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് തരംതാഴ്ന്ന നടപടിയാണെന്ന് ഷാഫി കുറ്റപ്പെടുത്തി. സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും ഷാഫി പ്രതികരിച്ചു.

കാഫിറിന് വോട്ടുചെയ്യരുതെന്ന് വടകരയിൽ യുഡിഎഫ് പ്രചരിപ്പിച്ചുവെന്ന് കെ കെ ശൈലജ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. വടകരയിലെ പ്രചരണത്തിൽ മുതിർന്ന യുഡിഎഫ് നേതാക്കൾ വിട്ടുനിന്നുവെന്ന സിപിഐഎം ആരോപണവും ഷാഫി നിഷേധിച്ചു. വടകരയിൽ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, കാഫിറിന് വോട്ടുചെയ്യരുതെന്ന് പ്രചരിപ്പിച്ചു, സ്ഥാനാർഥി ഈ പ്രചാരണത്തെ നിഷേധിച്ചില്ലെന്നുമാണ് കെ കെ ശൈലജയുടെ ആരോപണം.

അതേസമയം
ഇല്ലാത്ത കാര്യമാണ് കെ.കെ. ശൈലജ പറയുന്നത്. കാഫിര്‍ എന്നാരെയും വിളിച്ചിട്ടില്ല. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സിപിഎം ആണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും ഷാഫി ആരോപിച്ചു. വോട്ടെടുപ്പ് മന്ദഗതിയിലായതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയണം. യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലാണിത് സംഭവിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

Previous Post Next Post