ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

(www.kl14onlinenews.com)
(24-APR-2024)

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ വോട്ടെടുപ്പ് ദിവസമായ 26 ന് വൈകുന്നേരം ആറു മണി വരെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. രണ്ട് ദിവസം (48 മണിക്കൂര്‍) ആണ് മദ്യവില്‍പ്പന ശാലകള്‍ അടച്ചിടുക.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തിന്റെ ഭാഗമായാണ് 48 മണിക്കൂര്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Post a Comment

Previous Post Next Post