സ്വർണവിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്

(www.kl14onlinenews.com)
(23-APR-2024)

സ്വർണവിലയിൽ വൻ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52000 ത്തിലേക്കെത്തി. 12  ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഇത്രയും താഴുന്നത്. ഏപ്രിൽ 20  മുതൽ 1600  രൂപ കുറഞ്ഞിട്ടുണ്ട്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5535 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം  സാധാരണ വെള്ളിയുടെ വില 87 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസ൦മുമ്പ് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വില 2418 ഡോളർ ആയിരുന്നു. അത് കുറഞ്ഞ് 2295 ഡോളിലേക്ക് എത്തിയിട്ടുണ്ട്. വില  2268 ഡോളർ വരെയാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതായത് വരും ദിവസങ്ങളിൽ സ്വർണവില കുറയാനുള്ള സാധ്യതയുണ്ട്.

ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ

ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ 
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ 
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ 
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർധിച്ചു. വിപണി വില 52800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപ
ഏപ്രിൽ 12- ഒരു പവന് 800 രൂപ വർധിച്ചു. വിപണി വില 53760 രൂപ
ഏപ്രിൽ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ഏപ്രിൽ 14- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 53200 രൂപ
ഏപ്രിൽ 15-  ഒരു പവന് 440 രൂപ വർധിച്ചു. വിപണി വില 53640 രൂപ
ഏപ്രിൽ 16-  ഒരു പവന് 720 രൂപ വർധിച്ചു. വിപണി വില 54360 രൂപ
ഏപ്രിൽ 17- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 54360 രൂപ
ഏപ്രിൽ 18-  ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 54120 രൂപ
ഏപ്രിൽ 19-  ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 54520 രൂപ
ഏപ്രിൽ 20-  ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 54440 രൂപ
ഏപ്രിൽ 21-  വിപണി വിലയില്‍ മാറ്റമില്ല. വിപണി വില 54440 രൂപ
ഏപ്രിൽ 22-  ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 54040 രൂപ
ഏപ്രിൽ 23-  ഒരു പവന് 1120  രൂപ കുറഞ്ഞു. വിപണി വില 52920 രൂപ

Post a Comment

Previous Post Next Post