(www.kl14onlinenews.com)
(20-APR-2024)
കത്രിക കുടുങ്ങിയ ഭാഗത്ത് മുഴ: ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ,തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്
കോഴിക്കോട് :
കത്രിക കുടുങ്ങിയ ഭാഗത്ത് മുഴ: ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ. അടുത്ത മാസമാണ് ശസ്ത്രക്രിയ. തുടര്‍ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അശ്രദ്ധ മൂലം ജീവിതം തുലാസിലായതാണ് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹര്‍ഷീനയുടേത്. വയറ്റില്‍ കുടുങ്ങിയ കത്രിക നീക്കം ചെയ്തിട്ടും ആരോഗ്യപ്രശ്നങ്ങള്‍ വിടാതെ കൂടെയുണ്ട്. വയറിനുള്ളില്‍ വീണ്ടും കൊഴുപ്പ് അടിഞ്ഞു കൂടി. ഇത് നീക്കം ചെയ്യാനാണ് വീണ്ടും ശസ്ത്രക്രീയ. അടുത്ത മാസം 11 നാണ് അഞ്ചാമത്തെ ശസ്ത്രക്രിയക്ക് വിധേയേയാകേണ്ടത്.
മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്ന് പൊലിസ് കണ്ടെത്തിരുന്നു. 2 ഡോക്ടര്‍മാരും, 2 നഴ്സുമാരെയും പ്രതി ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. വൈകാതെ വിചാരണ നടപടികള്‍ ആരംഭിക്കും എന്നാണ് സൂചന
Post a Comment