റാണി ജോര്‍ജിന്‍റേത് കോടതിയലക്ഷ്യം; ജയിലിലയയ്ക്കുമെന്ന് സുപ്രീംകോടതി

(www.kl14onlinenews.com)
(05-APR-2024)

റാണി ജോര്‍ജിന്‍റേത് കോടതിയലക്ഷ്യം; ജയിലിലയയ്ക്കുമെന്ന് സുപ്രീംകോടതി
വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം ഈമാസം പത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇല്ലെങ്കില്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലയയ്ക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിന്‍റേത് കോടതിയലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

അവിനാശ്. പി, റാലി പി.ആർ, ജോൺസൺ ഇ.വി, ഷീമ.എം എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്കൂൾ മലയാളം അധ്യാപകരായി നിയമിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. 2012-ലെ പിഎസ്എസി ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരുമാസത്തിനുള്ളിൽ നടത്താനായിരുന്നു ഉത്തരവ്.

എന്നാൽ ഈ ഉത്തരവ് റാണി ജോർജ് മനഃപൂർവ്വം നടപ്പിലാക്കിയില്ലെന്ന് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ ദിലീപ് പൂളക്കാട്ട് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുമ്പോൾ ഒഴിവുണ്ടായിരുന്ന തസ്തികളിലേക്ക് മറ്റ് ആൾക്കാരെ നിയമിക്കാൻ സർക്കാർ ശ്രമിച്ചുവെന്നും ഹർജിക്കാർ ആരോപിച്ചു. തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി കോടതി അലക്ഷ്യകേസിൽ നോട്ടീസ് അയച്ചത്.

Post a Comment

Previous Post Next Post