കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

(www.kl14onlinenews.com)
(07-APR-2024)

കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരിൽ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയതില്‍ പൊലീസ് കേസെടുത്തു. ഷാഫി മലബാർ എന്ന ഫെയ്സ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാളിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. മർക്കസിന്റെ പേരും സീലും ഉള്ള ലെറ്റർ പാഡിലാണ് വ്യാജ പ്രസ്താവന പ്രചരിപ്പിച്ചത്.

കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കുന്നതാണ് നല്ലതെന്നാണ് പ്രചാരണം. കാന്തപുരത്തിന്റെ ചിത്രം പതിച്ച പ്രസ്താവനകളും പ്രചരിക്കുന്നുണ്ട്. ഏപ്രിൽ ഒന്നാം തീയതിയാണ് സോഷ്യൽ മീഡിയയിലിലെ വ്യാജ പ്രചാരണം മർക്കസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അന്നുതന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രചാരണം വീണ്ടും തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

അതേസമയം
റിയാസ് മൗലവി വധക്കേസിൽ സർക്കാർ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തു, വരുന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം സമുദായം ഇടതുപക്ഷത്തിനെതിരെ വിധിയെഴുതും'' എന്ന് കാന്തപുരം പറഞ്ഞുവെന്ന വ്യാജേന ആയിരുന്നു പ്രചാരണം.

മർക്കസിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമിച്ച് കാന്തപുരത്തിന്റെ ചിത്രവും സന്ദേശത്തിനൊപ്പം ചേർത്തിരുന്നു. എപി അബൂബക്കർ മുസ്ല്യാർ കോൺ​ഗ്രസിന് വോട്ട് അഭ്യർഥിച്ചു എന്നും ഇതിൽ ഉൾപ്പെടുത്തി. ഷാഫി മലബാർ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സന്ദേശം പ്രചരിപ്പിച്ചത്. മർക്കസ് പബ്ലിക് റിലേഷൻ ജോയിന്റ് ഡയറക്ടർ നൽകിയ പരാതിയിൽ ഐപിസി 465, 471 എന്നീ വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമം​ഗലം പോലീസാണ് കേസെടുത്തത്.

Post a Comment

Previous Post Next Post