സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല; ടി സിദ്ദിഖ്

(www.kl14onlinenews.com)
(11-APR-2024)

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല; ടി സിദ്ദിഖ്
സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല; ടി സിദ്ദിഖ്
വയനാട് മണ്ഡലത്തില്‍ താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ വിവാദ പ്രതാവനയ്ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നതെന്നും സിദ്ദിഖ് വിമര്‍ശിച്ചു. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടില്‍ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ടയെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം, സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നാണെന്നും, അക്രമിയുടെ പേരില്‍ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നുമാണ് കെ സുരേന്ദ്രന്റെ പരാമര്‍ശം.

ടിപ്പുസുല്‍ത്താന്‍ കൊള്ളയടിച്ചും ക്ഷേത്രങ്ങള്‍ അക്രമിച്ചും ഹിന്ദുക്കളെ മതം മാറ്റിയ ആളാണ്. വയനാട്ടുകാര്‍ക്കും, കേരളീയവര്‍ക്കും ടിപ്പു സുല്‍ത്താനുമായി യാതൊരു ബന്ധവും ഇല്ല. എന്തിനാണ് UDF ഉം LDF ഉം ടിപ്പുവിന്റെ പുറകെ പോകുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി യാതൊരു വികസനവും വയനാട്ടില്‍ കൊണ്ടുവന്നിട്ടില്ല. താന്‍ വയനാട്ടില്‍ ജയിക്കില്ലെങ്കില്‍ എന്തിനാ എന്റെ പുറകെ വിവാദവുമായി വരുന്നത്. ടി സിദ്ദിഖിന് വയനാട്ടിലെ സാഹചര്യം അറിയാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post