(www.kl14onlinenews.com)
(25-APR-2024)
കേരളത്തില്‍ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണം; കെ കെ ശൈലജയ്ക്ക് ആശംസയുമായി നിഖില വിമല്‍
കണ്ണൂര്‍: വടകര ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് നടി നിഖില വിമല്‍. കേരളത്തില്‍ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് നിഖില സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.നിപ്പയും കൊവിഡുമുള്‍പ്പെടെയുള്ള പാന്‍ഡമിക്കുകളുടെ കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനത്തെ മാതൃകാപരമായി നയിച്ച പൊതുപ്രവര്‍ത്തകയാണ് കെ കെ ശൈലജ ടീച്ചര്‍.
കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചര്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് ടീച്ചര്‍ മുന്നോട്ടുവയ്ക്കുന്നത്. ഐക്യരാഷ്ട്ര സഭയും ലോകവും ആദരിച്ച നമ്മുടെ നാടിന്റെ അഭിമാനമാണ് ടീച്ചര്‍. കണ്ണൂര്‍ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതല്‍ അറിയാന്‍ അവസരം കിട്ടിയിട്ടുണ്ട്. പലപ്പോഴും പല പൊതുവേദികളിലും ഒന്നിച്ച് ഇടപെടേണ്ടിയും വന്നിട്ടുണ്ട്. ടീച്ചര്‍ ജയിച്ച് വന്നാല്‍ നാടിനുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ട്. കേരളത്തില്‍ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചര്‍ പാര്‍ലമെന്റില്‍ ഉണ്ടാകണം.. അത് നമ്മുടെ ഉത്തരവാദിത്വമാണ് – നിഖില കുറിച്ചു.
Post a Comment