(www.kl14onlinenews.com)
(15-APR-2024)
റിയാസ് മൗലവി വധക്കേസിൽ വിധി രാഷ്ട്രീയ മുതലെടുപ്പിന് വിനിയോഗിക്കുന്നു:
കാസർകോട്: 2017 ൽ സംഘ്പരിവാർ പ്രവർത്തകരാൽ കൊലചെയ്യപ്പെട്ട രിയാസ് മൗലവിയുടെ കേസിൻ്റെ ദൗർഭാഗ്യകരമായവിധിക്കുശേഷം ജില്ലയിലെ പ്രബല രാഷ്ട്രീയ കക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കുന്നതു് അംഗീകരിക്കാനാവില്ലെന്ന് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
രിയാസ് മൗലവി മരണപ്പെട്ട ദിനം മുതൽ കുറ്റപത്രം നൽകുന്നത് വരെ കാസർകോടെ സാമൂഹിക സംസ്കാരിക രംഗത്തുള്ളവരെ ഒന്നിച്ച് നിർത്തി യുവജന കൂടായ്മയുണ്ടാക്കി രാപ്പകൽ സമരം മുതൽ കലക്ട്രേറ്റ് മാർച്ച്, സെക്രട്ടറിയേറ്റ് മാർച്ച് വരെയുള്ള ശക്തമായ സമരങ്ങൾ നടത്തുക വഴിയാണ് ശക്തമായ അന്വേഷണത്തിന് കാരണയായതും സെപ്ഷ്യൽ പ്രൊസ്യൂക്യൂട്ടറെ നിയമിക്കാൻ സർക്കാർ നിർബന്ധിതമായ യതും, ജില്ലാ ജനകീയ നീതി വേദിയും യുവജന കൂട്ടായ്മയും കുറ്റം പത്രം നൽകിയപ്പോൾ തന്നെ അതിലെ ന്യൂനതകൾ ചൂണ്ടികാട്ടി കുറ്റപത്രം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ സമുദായ പാർട്ടി നേതൃത്വമിടപ്പെട്ട് നീതി വേദിയെ പിന്തിരിപ്പിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ള ചെറിയ കുറവുകൾ കുറ്റവാളികളെ കുറ്റവിമുഖക്തരാക്കാൻ മാത്രം ദുർബലമായിരുന്നില്ലെങ്കിലും കോടതിയുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയത് കേസന്വേഷണത്തിലെ പൂർണ്ണ പരാജയമല്ലെന്ന് വിധി പകർപ്പ് പരിശോധിക്കുമ്പോൾ അറിയാവുന്നതാണ്.
ഒരു കുടുംബത്തിൻ്റെ താങ്ങായി നിന്ന് മേൽ കോടതിയെ സമീപിക്കേണ്ട അവസരത്തിൽ രാഷ്ട്രീയ നേതൃത്വം മുതലെടുപ്പിന് ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് യോഗം വിലയിരുത്തി.
സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി എച്ച്, ഹാരിസ്ബന്നു, അബ്ദുറഹിമാൻ തെരുവത്ത്, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട് എന്നിവർ സംസാരിച്ചു.
إرسال تعليق