മലയാളികളുടെ അണമുറിയാത്ത സ്നേഹം; തിരിച്ചെത്തിയാൽ അബ്ദുൾ റഹീമിന് ജീവിക്കണ്ടേ, പുനരധിവാസത്തിനുള്ള പദ്ധതി പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍

(www.kl14onlinenews.com)
(12-APR-2024)

ഈ വർഷം ജോലി പോയത് 50,000 ടെക്കികൾക്ക്: പിരിച്ചുവിടലിൽ മുന്നിൽ ഡെൽ
ന്യൂഡല്‍ഹി: ഈ വർഷം ലോകമൊട്ടാകെയുള്ള ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടട്ട ജോലിക്കാരുടെ എണ്ണം അമ്പതിനായിരത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2024ല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. വിപണിയിലെ പ്രതികൂലമായ സാഹചര്യങ്ങളാണ് ഇതിന് കാരണം. ഇതിനെ നേരിടാൻ കമ്പനികള്‍ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയ്ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. 2,50,000 പേരെയാണ് കഴിഞ്ഞ വർഷം വിവിധ കമ്പനികള്‍ പിരിച്ചുവിട്ടതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

രണ്ടു വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് പ്രമുഖ ടെക് കമ്പനിയായ ‘ഡെല്‍’ ജീവനക്കാരെ പിരിച്ചുവിട്ടത്. ആറായിരം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് പ്രധാനമായി ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണം. പ്രമുഖ കമ്പനിയായ വൊഡാഫോണ്‍ 2000 പേരെയാണ് പിരിച്ചുവിട്ടത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്

കനേഡിയന്‍ ടെലികോം കമ്പനിയായ ബെല്‍ അയ്യായിരം പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍മീറ്റ് തൊഴില്‍ശേഷിയില്‍ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പുനഃസംഘടനയുടെ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കിയത്. ഇതിന് പുറമേ എറിക്‌സണ്‍, ഐബിഎം തുടങ്ങി നിരവധി കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم