(www.kl14onlinenews.com)
(15-APR-2024)
കോട്ടയം: ട്രെയിന്‍ യാത്രക്കിടെ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭവമുണ്ടായതെന്നാണ് വിവരം.
മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവാവിനെ പ്രവേശിപ്പിച്ചത്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു. ഗുരുവായൂര്‍ യാര്‍ഡില്‍ ഏറെ നേരം നിര്‍ത്തിയിടുന്ന ട്രെയിന്‍ ആണിത്. ട്രെയിനിനുള്ളില്‍ എലി ശല്യം ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Post a Comment