തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറി, ഇതില്‍ ആശങ്കയുണ്ട്; അതിഷി മര്‍ലേന

(www.kl14onlinenews.com)
(07-APR-2024)

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറി, ഇതില്‍ ആശങ്കയുണ്ട്; അതിഷി മര്‍ലേന 

ഡല്‍ഹി: ബിജെപിയുടെ അപകീര്‍ത്തി പ്രചാരണത്തിനെതിരെ പരാതി നല്‍കി രണ്ട് ദിവസമായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാര്‍ട്ടി. ബിജെപി പരാതി നല്‍കിയാല്‍ ഉടന്‍ നടപടിയെടുക്കുന്ന കമ്മീഷന്‍, ബിജെപിക്കെതിരായ പരാതിയില്‍ അനങ്ങുന്നില്ലെന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതില്‍ ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെയായിരുന്നു പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.

Post a Comment

Previous Post Next Post