കേജ്രിവാൾ രാജിവയ്‌ക്കേണ്ടെന്ന് എഎപി എംഎൽഎമാർ

(www.kl14onlinenews.com)
(02-APR-2024)

കേജ്രിവാൾ രാജിവയ്‌ക്കേണ്ടെന്ന് എഎപി എംഎൽഎമാർ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രാജിവയ്‌ക്കേണ്ടെന്ന് ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ തീരുമാനം. ഇന്ന് പകൽ കേജ്രിവാളിന്റെ വസതിയിൽ ചേർന്ന എഎപി എംഎൽഎമാരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. കേജ്രിവാൾ ജയിലിൽ നിന്ന് ഭരണം തുടരട്ടെയെന്നും എംഎൽഎമാർ തീരുമാനം അറിയിച്ചു.

അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇ.ഡി ചോദ്യം ചെയ്യും
ഡൽഹി മദ്യനയ അഴിമതിയിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. കേസിലെ പ്രതി വിജയ് നായർ റിപ്പോർട്ട്‌ ചെയ്തിരുന്നത് ഇരുവരോടുമാണെന്നാണ് ഇ.ഡിയുടെ ആരോപണം. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കേജ്രിവാളിന്റെ ഹർജിയിൽ ഇ.ഡി. ഇന്ന് മറുപടി നൽകും.

ആം ആദ്മി പാർട്ടിയുടെ മാധ്യമവിഭാഗം ചുമതലയുണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട് അധികം സംസാരിച്ചിട്ടില്ലെന്നും ഇടപെട്ടത് മുഴുവൻ മറ്റു മന്ത്രിമാരോടാണ് എന്ന് കേജ്രിവാൾ ഇ.ഡി. കസ്റ്റഡിയിൽ വച്ച് നൽകിയെന്ന് പറയപ്പെടുന്ന മൊഴിയാണ് ഇരു മന്ത്രിമാർക്കും കുരുക്കാകുന്നത്. ഇന്നലെ കോടതിയിലും ഇക്കാര്യം ഇ.ഡി. ഉന്നയിച്ചിരുന്നു. ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ടിന് പിന്നാലെ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉടൻ ഇ.ഡി. ചോദ്യം ചെയ്യും.

ഇ.ഡി. വിളിപ്പിച്ചാൽ സൗരഭ് ഭരദ്വാജും അതിഷിയും ഹാജരാകുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. അതിഷിയും സൗരഭ് ഭരദ്വാജും പോലുള്ള നേതാക്കൾ ചോദ്യമുനയിലേക്ക് വരുന്നത് പാർട്ടിക്ക് തിരിച്ചടിയാണ് . അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കേജ്രിവാളിന്റെ ഹർജിയിൽ ഇ.ഡി. ഇന്ന് ദില്ലി ഹൈക്കോടതിയിൽ മറുപടി നൽകും. ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Post a Comment

Previous Post Next Post