പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: പിണറായി വിജയന്‍

(www.kl14onlinenews.com)
(18-APR-2024)

പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: പിണറായി വിജയന്‍
പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: പിണറായി വിജയന്‍
പൊന്നാനി: കെ എസ് ഹംസ പൊന്നാനിയുടെ സ്വന്തം നേതാവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പ്രശ്‌നങ്ങളുയര്‍ത്താനും സമരങ്ങളില്‍ നേതൃത്വമാവാനും കെ എസ് ഹംസക്ക് കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ജന വിരുദ്ധ വര്‍ഗീയ ശക്തികള്‍ രാജ്യത്ത് വലിയ വെല്ലുവിളികളുയര്‍ത്തുന്ന ഇക്കാലത്ത് മതനിരപേക്ഷ കേരളത്തിന്റെ ഉറച്ച ശബ്ദമാവാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ ലോക്സഭാ മണ്ഡലത്തില്‍ നടന്ന പൊതുയോഗങ്ങളില്‍ പങ്കെടുത്ത വിവരവും അദ്ദേഹത്തെ കുറിച്ചു.

പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് സ. ഹംസ. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി തൃത്താല, ആലത്തിയൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ പങ്കുചേര്‍ന്നു. വലിയ ജനപങ്കാളിത്തമാണ് ഇവിടെയെല്ലാം കാണാനായത്. പൊന്നാനി ഇത്തവണ മാറിചിന്തിക്കുമെന്നതിന് തെളിവാണ് ഇന്ന് കണ്ട ജനാവലി. പൊന്നാനി ഇടതുപക്ഷം വിജയിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

Post a Comment

أحدث أقدم