വയനാട്ടിലെ പ്രചരണ ജാഥയിൽ ലീഗിൻ്റെ പതാക ഉയർത്തി എൽഡിഎഫ്

(www.kl14onlinenews.com)
(17-APR-2024)

വയനാട്ടിലെ പ്രചരണ ജാഥയിൽ ലീഗിൻ്റെ പതാക ഉയർത്തി എൽഡിഎഫ്
വയനാട് :
വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയുടെ പ്രചാരണത്തിനിടെ ഇന്ത്യൻ നാഷണൽ ലീഗിൻ്റെ പതാക ഉയർത്തി എൽഡിഎഫ്. തങ്ങളുടെ സഖ്യകക്ഷിയായ മുസ്ലീം ലീഗിൻ്റെ പതാക ഉപയോഗിച്ച് പ്രചാരണം നടത്താൻ വിസമ്മതിച്ച കോൺഗ്രസ് പാർട്ടിക്കുള്ള മറുപടിയായാണ് ഇടതുമുന്നണി ലീഗിൻ്റെ പതാക ഉയർത്തുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോഴും റോഡ് ഷോയ്ക്കിടെയും ഐയുഎംഎല്ലിൻ്റെ പതാക ഉപയോഗിക്കാത്തതിന് രാഹുൽ ഗാന്ധിയെ വിമർശിച്ച് സിപിഎം നേതാവ് ബൃന്ദ കാരാട്ടും രംഗത്തെത്തി. ആനി രാജയുടെ പ്രചരണ ജാഥ ആരംഭിക്കുന്ന വേദിയിൽ മുസ്ലീം ലീഗിൻ്റെ പതാക ഒഴിവാക്കിയ കോൺഗ്രസിനെതിരെ ബൃന്ദ കാരാട്ട് കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

കോൺഗ്രസ് സഖ്യകക്ഷിയായിരുന്നിട്ടുപോലും ലീഗിൻ്റെ കൊടി ഉപയോഗിക്കാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനെ കടന്നാക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലെ റോഡ് ഷോയിൽ ബൃന്ദ കാരാട്ടും ഇക്കാര്യം ഉന്നയിച്ചത്.

എനിക്ക് ഒരു ചോദ്യം മാത്രമേയുള്ളൂ, രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്ന ഘട്ടത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ലീഗിൻ്റെ പച്ചക്കൊടി മറച്ചത്? "പച്ചക്കൊടി" എന്തുകൊണ്ട് അവിടെ ഇല്ലായിരുന്നു? ബിജെപി ആർഎസ്എസ് ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ തലകുനിക്കില്ല. ലീഗിൻ്റെ കൊടി ഇവിടെ ഉയർത്തും" ബൃന്ദ കാരാട്ട് പറഞ്ഞു.

Post a Comment

Previous Post Next Post