(www.kl14onlinenews.com)
(29-APR-2024)
ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു;
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. ബിഹാറിലെ ബെഗുസാരായിയിൽനിന്നു പറന്നുയരുന്നതിനിടെയാണ് അല്പനേരത്തേക്ക് ഹെലികോപ്റ്ററിന്റെ നയന്ത്രണം നഷ്ടപ്പെട്ടത്. പെട്ടന്നു തന്നെ നിയന്ത്രണം വീണ്ടെടുക്കാൻ പൊലറ്റിനായതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബിഹാറിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ എത്തിയത്.
അതേസമയം, ബെഗുസരായിലെ പൊതുയോഗത്തിൽ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവും അമിത് ഷാ നടത്തി.
"കോൺഗ്രസും ലാലുവും 70 വർഷമായി തങ്ങളുടെ അവിഹിത സന്തതിയെ പോലെയാണ് ആർട്ടിക്കിൾ 370 നെ പരിപാലിക്കുന്നത്. പ്രധാനമന്ത്രി മോദി രണ്ടാം തവണ വന്നപ്പോൾ ഈ ആർട്ടിക്കിൾ റദ്ദാക്കി . ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞാൽ കശ്മീരിൽ ചോരപ്പുഴയൊഴുകുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു. പക്ഷേ, അഞ്ച് വർഷമായി ഒരു കല്ല് പോലും ആരും എറിഞ്ഞിട്ടില്ല. ”അമിത് ഷാ പറഞ്ഞു.
ഏഴ് ഘട്ടമായാണ് ബിഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് 17 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.
Post a Comment