(www.kl14onlinenews.com)
(24-APR-2024)
പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പത്തനംതിട്ടയിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. മണ്ഡലത്തിൽ കള്ളവോട്ട് തടയാൻ സിപിഎം ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപകമായ തരത്തിൽ വ്യാജ ഐഡി കാർഡുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ റെയ്ഡിലൂടെ പിടിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ആന്റോ ആവശ്യപ്പെട്ടു.
ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും സ്ഥാനാർത്ഥി ദുർബലനായതിനാൽ ബിജെപി വോട്ടുകൾ സിപിഎമ്മിലേക്ക് മറിയുമോ എന്ന ആശങ്കയുണ്ടെന്നും ആന്റോ പറഞ്ഞു. അതേ സമയം പത്തനംതിട്ടയിൽ അമ്പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും തോൽവി മുന്നിൽ കണ്ടാണ് ആന്റോ ആന്റണിയുടെ ഇപ്പോഴത്തെ ആരോപണങ്ങളെന്നും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കും തിരിച്ചടിച്ചു.
Post a Comment