താങ്കൾക്ക് വേദനിക്കുന്നുണ്ട്, അവിടെ നിൽക്കൂ; ബട്ലറോട് ഷാരൂഖ് ഖാന്റെ അഭ്യർത്ഥന

(www.kl14onlinenews.com)
(17-APR-2024)

താങ്കൾക്ക് വേദനിക്കുന്നുണ്ട്, അവിടെ നിൽക്കൂ; ബട്ലറോട് ഷാരൂഖ് ഖാന്റെ അഭ്യർത്ഥന
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് പോരാട്ടം ആവേശമുയർത്തിയിരുന്നു. മത്സരത്തിലെ ഹീറോ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെ ഉണ്ടാകു. അത് രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ലറാണ്. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ക്രീസിൽ പിടിച്ചുനിന്നാണ് ബട്ലർ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. പിന്നാലെ ജോസ് ബട്ലറെ പ്രശംസിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാൻ രം​ഗത്തെത്തി.

ഗ്രൗണ്ടിൽ എത്തിയാണ് ഷാരൂഖ് ഖാൻ ബട്ലറെ അഭിനന്ദിച്ചത്. നീണ്ട ഇന്നിം​ഗ്സ് കളിച്ച ബട്ലർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാമെന്ന് ഷാരൂഖ് ഖാൻ മനസിലാക്കി. താങ്കൾ അവിടെ നിൽക്കൂ, ഞാൻ അങ്ങോട്ട് വരാമെന്ന് ഷാരൂഖ് ഖാൻ ബട്ലറോട് അഭ്യർത്ഥിച്ചു. എന്നാൽ ഷാരൂഖിന്റെ അഭ്യർത്ഥന സ്നേഹപൂർവ്വം നിരസിച്ച ബട്ലർ മുന്നോട്ടു നടന്നു. ഇരുവരും തമ്മിൽ ഹസ്തദാനവും സ്നേഹപ്രകടനവും നടത്തി

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആറിന് 224 എന്ന മികച്ച സ്കോറാണ് ഉയർത്തിയത്. സുനിൽ നരെയ്ന്റെ സെഞ്ച്വറി മികവിലാണ് കൊൽക്കത്ത വമ്പൻ ടോട്ടലിലേക്ക് എത്തിയത്. എന്നാൽ ജോസ് ബട്ലർ തിരിച്ചടിച്ചതോടെ അവസാന പന്തിൽ രാജസ്ഥാൻ ലക്ഷ്യം മറികടന്നു.

Post a Comment

Previous Post Next Post