യുവതിയുടെ കാറിനെ പിന്തുടർന്ന് മൂന്ന് യുവാക്കൾ,പൊലീസിനോട് സഹായം തേടുന്ന വീഡിയോ വൈറൽ

(www.kl14onlinenews.com)
(02-APR-2024)

യുവതിയുടെ കാറിനെ പിന്തുടർന്ന് മൂന്ന് യുവാക്കൾ,പൊലീസിനോട് സഹായം തേടുന്ന വീഡിയോ വൈറൽ

ബാംഗ്ലൂർ :
ബെംഗളൂരുവിൽ(Bengaluru) തിരക്കേറിയ റോഡിൽ കാറിൽ സഞ്ചരിച്ച യുവതിക്ക് നേരെ അതിക്രമം. സ്കൂട്ടറിൽ സഞ്ചരിച്ച മൂന്ന് യുവാക്കൾ(Three youth) യുവതിയുടെ വാഹനത്തെ പിന്തുടരുകയായിരുന്നു(car chased). ഇതോടെ യുവാക്കളുടെ വീഡിയോ യുവതി പകർത്തി. ഇവർ പരിഭ്രാന്തയായി പൊലീസിനെ വിവരമറിയിച്ചതോടെ യുവാക്കൾ സ്ഥലം വിട്ടു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായെന്നാണ് വിവരം. ശനിയാഴ്ച മഡിവാള-കോറമംഗല റോഡിലാണ് സംഭവം. ഈ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി.

"അവർ ഞങ്ങളെ പിന്തുടരുകയാണ്. ഞങ്ങളുടെ വാഹനത്തിൽ ഇടിക്കുകയും ചെയ്യുന്നു. നിങ്ങൾ കേൾക്കുന്നുണ്ടോ?" യുവതി പൊലീസിനോട് പറയുന്നത് വീഡിയോ ക്ലിപ്പിൽ കേൾക്കാം. ഫോണിൽ തൻ്റെ ലൊക്കേഷൻ നൽകിയ ശേഷം യുവതി സഹായത്തിനായി നിലവിളിക്കുന്നത് കേൾക്കാം. ഫോണിൻ്റെ മറുവശത്തുള്ള വ്യക്തിക്ക് താൻ എവിടെയാണെന്ന് കൃത്യമായ വിവരങ്ങളും വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പറും അടക്കം യുവതി നൽകുന്നുണ്ട്. കാർ ഓടിച്ചിരുന്ന യുവതി വലതു വശത്തെ ഇൻഡിക്കേറ്റർ ഓൺ ചെയ്ത ശേഷം ഇടത്തേക്ക് തിരിഞ്ഞിരുന്നു. ഇത് മൂന്ന് പുരുഷന്മാരെ പ്രകോപിപ്പിച്ചെന്നാണ് പോലീസ് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞത്. തുടർന്ന് പ്രതികൾ കാറിനെ പിന്തുടരുകയായിരുന്നു.

നിമിഷങ്ങൾക്കകം ഇതേ സ്‌കൂട്ടറിലെത്തിയ മൂന്നുപേർ കാറിൻ്റെ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചു. മഡിവാള അണ്ടർപാസിൽ നിന്ന് കോറമംഗല അഞ്ചാം ബ്ലോക്ക് വരെ അക്രമികൾ കാറിനെ പിന്തുടർന്നതായി എഫ്ഐആർ സൂചിപ്പിക്കുന്നു. മൂന്ന് പേർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്നെ പിന്തുടർന്ന ശേഷം സ്‌കൂട്ടർ തൻ്റെ വാഹനത്തിൻ്റെ പിന്നിൽ ഇടിച്ചതിനാൽ ഭയന്നുപോയിയെന്നും അവർ കൂട്ടിച്ചേർത്തു. കാർ ഓടിക്കുന്നതിനിടയിൽ 112 എന്ന നമ്പറിലേക്ക് വിളിച്ചപ്പോഴായിരുന്നു ഇത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Post a Comment

Previous Post Next Post