പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറി; വിദ്യാര്‍ഥിനിയെ ക്യാംപസിലിട്ടു കുത്തിക്കൊന്നു,രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

(www.kl14onlinenews.com)
(19-APR-2024)

പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറി; വിദ്യാര്‍ഥിനിയെ ക്യാംപസിലിട്ടു കുത്തിക്കൊന്നു,രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ
ഹുബ്ബള്ളി:(കർണാടക )
പ്രണയബന്ധത്തില്‍ നിന്നു പിന്‍മാറിയതിന് വിദ്യാര്‍ഥിനിയെ മുന്‍കാമുകന്‍ ക്യാംപസിലിട്ടു കുത്തിക്കൊന്നു. കര്‍ണാടക ഹുബ്ബള്ളിയിലെ കെ.എല്‍.ഇ. ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ഥിനി നേഹ ഹിരേമഠിനെയാണു സഹപാഠികള്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്. നേഹയുടെ മുന്‍സുഹൃത്തിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിനു പേര്‍ പഠിക്കുന്ന കെ.എല്‍.ഇ സര്‍വകലാശാല ക്യാംപസില്‍ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. ഹുബ്ബള്ളി –ധര്‍വാര്‍ഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരേമഠിന്റെ മകളാണു മരിച്ച നേഹ

ആയിരക്കണക്കിനു പേര്‍ പഠിക്കുന്ന കെ.എല്‍.ഇ സര്‍വകലാശാല ക്യാംപസില്‍ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. ഹുബ്ബള്ളി –ധര്‍വാര്‍ഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരേമഠിന്റെ മകളാണു മരിച്ച നേഹ. എം.സി.എ.ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നേഹ പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മുന്‍കാമുകന്‍
ആക്രമിക്കുകയായിരുന്നു. പുറംകഴുത്തില്‍ നിരവധി കുത്തുകളേറ്റ നേഹയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട പ്രതിയെ നേഹയുടെ സഹപാഠികളാണു പിടികൂടി പൊലീസിനു കൈമാറിയത്.

പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ച ഇരുവരും സൗഹൃദത്തിലായിരുന്നു. ആറുമാസം മുന്‍പു നേഹയുടെ മാതാപിതാക്കള്‍ കാമുകൻ താക്കീതു നല്‍കിയിരുന്നു. ഇതിനുശേഷം നേഹ നിരന്തരം അവഗണിച്ചതാണു കൊലയ്ക്ക് കാരണമെന്നാണു മൊഴി.

കോളേജ് കാമ്പസില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡ‍ിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നേഹയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു.

യുവതിയെ മർദിച്ച്‌ തള്ളിയിട്ട ശേഷം കഴുത്തില്‍ തുരുതുരെ കുത്തുകയായിരുന്നു. മുഖം മറച്ചാണ് ഇയാള്‍ ആക്രമണത്തിനെത്തിയത്. നേഹയെ സമീപിച്ച്‌ വിവാഹാഭ്യർത്ഥന നടത്തിയ പ്രതി പെണ്‍കുട്ടി ഇത് നിരസിച്ചതില്‍ പ്രകോപിതനായി അവളെ പിന്തുടർന്ന് കോളേജ് കാമ്പസിലിട്ട് ആക്രമിക്കുകയായിരുന്നു.യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവുകള്‍ ഗുരുതരമായിരുന്നു.

Post a Comment

Previous Post Next Post