(www.kl14onlinenews.com)
(12-APR-2024)
ന്യൂഡല്‍ഹി: ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്
മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്. നിലവില്‍ ഇരുരാജ്യങ്ങളിലും കഴിയുന്നവര്‍ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ യാത്ര ചെയ്യാതെ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണം’’– മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇറാനില്‍നിന്നുള്ള ആക്രമണം പ്രതീക്ഷിച്ച് ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി. സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാന്റെ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
Post a Comment