(www.kl14onlinenews.com)
(27-APR-2024)
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024-ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് രേഖപ്പെടുത്തിയത്. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി പോള്‍ ചെയ്‌തത്. കനത്ത ചൂടാണ് എല്ലാ കക്ഷികളും കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ ഇന്നലെ വെള്ളിയാഴ്ചയായിരുന്നെന്നതും ഒരു ഘടകമായി കാണാം. തങ്ങളുടെ ആരാധനാ ദിവസമാണെന്നും വോട്ടിംഗ് തീയതി മാറ്റമമെന്നും കാണിച്ച് മുസ്ലീം ലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്തായാലും പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് മുന്നണികൾ.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 77.84 ആയിരുന്നു പോളിംഗ് ശതമാനം എങ്കില്‍ 2024ല്‍ ഇതുവരെ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 70.35 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗ് ദിവസം രാവിലെ വലിയ തോതിലാണ് ആളുകൾ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എന്നാൽ ഇത് പിന്നീട് കുറഞ്ഞുവന്നു. എന്നാൽ സംസ്ഥാനത്ത് വളരെ വൈകിയും വോട്ടിംഗ് നടന്നിരുന്നു.
വടകര മണ്ഡലത്തില്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പതിനൊന്ന് മണിക്ക് ശേഷവും സ്ത്രീകളുൾപ്പടെ നൂറ് കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്താന്‍ കാത്തുനിന്നത്. കോഴിക്കോട് 284 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുകയാണ്. 2248 ബൂത്തുകളില്‍ 1964 ഇടങ്ങളിൽ വോട്ടെടുപ്പ് പൂര്‍ത്തിയായി. 6 മണിക്ക് മുൻപ് പോളിംഗ് ബൂത്തിലെത്തിയ മുഴുവൻ പേർക്കും ടോക്കൺ നൽകി. ഏറ്റവും കൂടുതൽ ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ചത് വടകരയിലാണ്. 77.66 ശതമാനമാണ് ഇവിടത്തെ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ പത്തനംത്തിട്ടയിൽ 63.35 ശതമാനമാണ് പോളിംഗ്.
മണ്ഡലം തിരിച്ചുള്ള ശതമാനം ഇങ്ങനെ,
1. തിരുവനന്തപുരം- 66.43
2. ആറ്റിങ്ങല്‍- 69.40
3. കൊല്ലം- 68.09
4. പത്തനംതിട്ട- 63.35
5. മാവേലിക്കര- 65.91
6. ആലപ്പുഴ- 74.90
7. കോട്ടയം- 65.60
8. ഇടുക്കി- 66.43
9. എറണാകുളം- 68.10
10. ചാലക്കുടി- 71.68
11. തൃശ്ശൂര്‍- 72.20
12. പാലക്കാട്- 73.37
13. ആലത്തൂര്‍- 73.13
14. പൊന്നാനി- 69.04
15. മലപ്പുറം- 73.14
16. കോഴിക്കോട്- 75.16
17. വയനാട്- 73.26
18. വടകര- 77.66
19. കണ്ണൂര്‍- 76.89
20. കാസര്‍കോട്- 75.29
21.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാഘട്ടം പൂർത്തിയായി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ രാജ്യത്തെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2019 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ ഘട്ടത്തിലേതുപോലെ രണ്ടാം ഘട്ടത്തിലും പോളിങ് ശതമാനത്തിൽ കുറവ് രേഖപ്പെടുത്തി.
രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വൈകുന്നേരം 6 മണിയോട് അടുത്ത് വോട്ട് ചെയ്യാൻ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. അതിനാൽതന്നെ, 64.2% ൽനിന്ന് പോളിങ് നേരിയ തോതിൽ ഉയരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതീക്ഷിക്കുന്നുണ്ട്.
2019-ലെ തിരഞ്ഞെടുപ്പിൽ 88 സീറ്റുകളിൽ 85 എണ്ണത്തിലും 69.64% പോളിങ് രേഖപ്പെടുത്തി. ഇത്തവണ, ഏപ്രിൽ 19 ന് 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ, വോട്ടെടുപ്പ് ദിവസത്തെ താൽക്കാലിക പോളിങ് ഏകദേശം 63% ആയിരുന്നു, പിറ്റേ ദിവസത്തെ അവസാന കണക്ക് 66% ആയിരുന്നു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ മന്ദഗതിയിലുള്ള വോട്ടിങ്ങാണ് മൊത്തത്തിലുള്ള പോളിങ് ശതമാനത്തിൽ കുറവുണ്ടാക്കിയതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാത്രിവരെയുള്ള കണക്കുകൾ അനുസരിച്ച്, മഹാരാഷ്ട്രയിൽ 59.6%, ബിഹാറിൽ 57%, ഉത്തർപ്രദേശിൽ 54.8% എന്നിങ്ങനെയാണ് പോളിങ്. 2019-ൽ യഥാക്രമം 63%, 63%, 62% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ ആകെ 16 കോടി വോട്ടർമാർക്കാണ് വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തോടെ ആകെയുള്ള 543 സീറ്റുകളിൽ മൂന്നിലൊന്നിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. രാജസ്ഥാൻ, കേരളം, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ വോട്ടെടുപ്പ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായിരുന്നു.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 13 സീറ്റുകളുള്ള രാജസ്ഥാനിൽ രാത്രി 11 മണിയോടെ 64.07% പോളിങ് രേഖപ്പെടുത്തി, 2019 ലെ പോളിങ് 68% ആയിരുന്നു. 20 ലോക്‌സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന കേരളത്തിൽ രാത്രി 11 മണിക്ക് 67.15% പോളിങ് രേഖപ്പെടുത്തി, 2019-ൽ 78% പോളിങ് രേഖപ്പെടുത്തി.
28 സീറ്റുകളുള്ള കർണാടകയിൽ പകുതി സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. രാത്രി 11 മണിക്ക് 68.38% പോളിങ് രേഖപ്പെടുത്തി, 2019-ൽ പോളിങ് 67% ആയിരുന്നു. സംസ്ഥാനത്തെ ബാക്കി 14 മണ്ഡലങ്ങളിൽ മൂന്നാം ഘട്ടമായ മേയ് ഏഴിന് വോട്ടെടുപ്പ് നടക്കും. ത്രിപുരയിലെ ഏക സീറ്റിൽ വെള്ളിയാഴ് നടന്ന വോട്ടെടുപ്പിൽ 79.59% പോളിങ് രേഖപ്പെടുത്തി. 2019ലെ പോളിങ് 82.9% ആയിരുന്നു.
Post a Comment