(www.kl14onlinenews.com)
(07-APR-2024)
പാനൂര്‍ സ്ഫോടനം: കൊല്ലപ്പെട്ട ഷെറിന്‍റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍: പ്രതികരണവുമായി എം വി ഗോവിന്ദന്‍
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സന്ദര്‍ശനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അനിഷ്ടത്തോടെയായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സഖാക്കളെ തന്നെ ആക്രമിച്ച കേസിലെ പ്രതികളാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നിഷേധിച്ചും ന്യായീകരിച്ചുമാണ് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും ഷെറിഫിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പി ജയരാജന്‍, പിന്നീട് കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കില്‍ മഹാഅപരാധമായി കാണേണ്ടതില്ലെന്നും അത്തരമൊരു വിലക്ക് പാര്‍ട്ടി ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
'മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ആരെങ്കിലും പോയിട്ടുണ്ടാവും. പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും അവിടെ പോയിട്ടില്ലായെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. കാരണം, ആ പ്രദേശത്ത് ഞാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത കേട്ടത്. ആ സാഹചര്യത്തില്‍ എനിക്ക് ഉറപ്പിച്ചു പറയാനാകും' പി ജയരാജന്‍ പറഞ്ഞു.
എന്നാല്‍ സിപിഐഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം സുധീര്‍ കുമാറും പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകനും ഷറീഫിന്റെ വീട് സന്ദര്‍ശിച്ചെന്ന് വീഡിയോ സഹിതം കാണിച്ചതോടെയാണ് 'മരിച്ച വീട്ടില്‍ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നത്, പാര്‍ട്ടി ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ശവസംസ്‌കാര ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിട്ടില്ലായെന്നത് ഉറപ്പാണ്', പി ജയരാജന്‍ പറഞ്ഞു.
പാനൂർ ബോംബ് സ്ഫോടനത്തെപ്പറിയുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ഒരു ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും പറയുന്നില്ല ബോബ് ആർക്ക് വേണ്ടി ഉണ്ടാക്കി എന്തിന് വേണ്ടി ഉണ്ടാക്കിയെന്ന്.മറുപടി ഇല്ല.
ബോംബ് നിർമാണത്തിന് പിന്നിലുള്ളവരെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.
إرسال تعليق