രാവണീശ്വരം സ്കൂളിൽ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

(www.kl14onlinenews.com)
(05-APR-2024)

രാവണീശ്വരം സ്കൂളിൽ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

രാവണീശ്വരം:
കാൽപന്തുകളിയുടെ കേളീരംഗമായ രാവണീശ്വരത്തിൻ്റെ മണ്ണിൽ കുട്ടികൾക്ക് അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. കായികക്ഷമത വളർത്തുന്നതിനും അച്ചടക്കം ഉണ്ടാക്കുന്നതിനും മികച്ച കായിക പ്രതിഭകളെ വളർത്തി എടുക്കുന്നതിനുമായുള്ള ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുക്കുന്നു.
സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എം സുനിത അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ കെ. രാധാകൃഷ്ണൻ , എം പി ടി എ പ്രസിഡൻ്റ് ധന്യാ അരവിന്ദ് എന്നിവർ ആശംസ നേർന്നു.പ്രസിദ്ധ ഫുട്ബാൾ കോച്ച് ആയ സന്തോഷിനൊപ്പം നാട്ടുകാരായ ഫുട്ബാൾ പ്രേമികളും കുട്ടികൾക്ക് പരിശീലനം നൽകുന്നു. സ്കൂൾ കായിക അധ്യാപിക ലീമ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഥമാധ്യാപിക സുനിതാ ദേവി സി.കെ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post