ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ആദ്യം വോട്ട് രേഖപ്പെടുത്തി കാന്തപുരം

(www.kl14onlinenews.com)
(26-APR-2024)

സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ആദ്യം വോട്ട് രേഖപ്പെടുത്തി കാന്തപുരം

താമരശ്ശേരി: രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു, ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം 168-ആം നമ്പർ ബൂത്തിൽ ആദ്യം വോട്ട് ചെയ്തു.ഈ തെരഞ്ഞെടുപ്പ് നിർണായകമായതാണെന്നും എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഡോ.ഹകീം അസ്ഹരി യും വോട്ട് ചെയ്തു.പോളിങ് തുടങ്ങും മുമ്പേ ബൂത്തുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം).

സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു.

Post a Comment

Previous Post Next Post