(www.kl14onlinenews.com)
(23-APR-2024)
രാഹുലിന് ഒരു മാറ്റവും വന്നിട്ടില്ല, പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് ആലോചിക്കണം; അന്‍വറിന്‍റെ വിവാദ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുലും ആലോചിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു.
പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമായിരുന്നു പി.വി.അൻവർ പറഞ്ഞത്. പാലക്കാട് ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു അൻവറിന്റെ വിവാദ പരാമർശം. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും അൻവർ പറഞ്ഞിരുന്നു.
പി.വി.അൻവറിന്റെ അധിക്ഷേപ പരാമര്‍ശത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണ്. രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവര്‍ അപമാനിച്ചത്. ഇത്ര മ്ലേച്ഛമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നു?. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു
വിവാദ പരാമർശത്തിൽ അൻവറിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
Post a Comment