ശൈലജക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ല; കെ.കെ രമ hu

(www.kl14onlinenews.com)
(17-APR-2024)

ശൈലജക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ല; കെ.കെ രമ
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കെ.കെ.രമ എം.എല്‍.എ. മുഖമില്ലാത്തവര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം. അതേസമയം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന എല്‍ഡിഎഫിന്‍റെ വാദം ശുദ്ധ അസംബന്ധമാണെന്നും രമ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ടീച്ചറുടെ പരാതിക്കൊപ്പം നിൽക്കുമ്പോൾത്തന്നെ വിഷയം വഴിതിരിച്ചുവിടാൻ അനുവദിക്കില്ലെന്നും രമ കോഴിക്കോട്ട് പറഞ്ഞു. അതേസമയം തനിക്കെതിരായ സൈബര്‍ ആക്രമണം പലപ്പോഴും പരിധിവിട്ടെന്ന് ഉമ തോമസ് എംഎല്‍എയും പ്രതികരിച്ചു.

പി.ജയരാജന്‍റെ വെണ്ണപ്പാളി പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും യുഡിഎഫ് പരാതി നല്‍കുമെന്നും കെ.കെ.രമ വ്യക്തമാക്കി. പരാമര്‍ശത്തെ എല്‍ഡിഎഫ് ന്യായീകരിക്കുകയാണ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

Post a Comment

أحدث أقدم