(www.kl14onlinenews.com)
(03-APR-2024)
എൻഡോസൾഫാൻ ദുരന്തം ഭരണകൂടങ്ങൾ ഉണ്ടാക്കിയതാണെന്നും പരിഹാരം കാണാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ടെന്നും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം സുധീരൻ പറഞ്ഞു.
താൻ എല്ലാ കാലത്തും എൻഡോസൾഫാൻ ദുരിത ബാധിതരായവരുടെ നിലനിന്നിട്ടുണ്ടെന്നും അതെനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അമ്മമാരു നേതൃത്വത്തിൽ അധികമായി നടത്തി വരുന്ന സമര പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സുധീരൻ. സമരം ചെയ്യുന്നവരുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാലകൃഷ്ണൻ പെരിയ, എം.കെ. അജിത, പി. ഷൈനി,
തമ്പാൻ പുതുക്കൈ ,ശ്രീധരൻ മടിക്കൈ, ബിന്ദു കാഞ്ഞങ്ങാട് ,ബേബി അമ്പിളി ,കുമാരൻ കാടങ്കോട്, സരസ്വതി അജാനൂർ, പ്രസന്ന മീനാഫീസ്, അംബാപ്രസാദ്, കൃഷ്ണൻ മടിക്കൈ
തമ്പായി പിലിക്കോട്
സംബന്ധിച്ചു.
إرسال تعليق