ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി

(www.kl14onlinenews.com)
(15-APR-2024)

ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി
കല്‍പ്പറ്റ: സിബിഐ, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവിടങ്ങളിലെല്ലാം പ്രധനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിനെ കടത്തിവിടാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. യുഡിഎഫ് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാസ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല. ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. ആര്‍എസ്എസിനെ ഭരണഘടന മാറ്റിയെഴുതാന്‍ കോണ്‍ഗ്രസ് ഒരു കാലത്തും സമ്മതിക്കുകയില്ല. മതം നോക്കാതെ ഓരോ പൗരനേയും കോണ്‍ഗ്രസ് സംരക്ഷിക്കും. പ്രധാനമന്ത്രി ഒരിക്കലും ഇന്ത്യയെ മനസിലാക്കുന്നില്ല. ഒരു ഭാഷ ഒരു നേതാവ് എന്നാണ് മോദിയുടെ നയം. രാജ്യത്തിന്റെ ഡിഎന്‍എ എന്താണെന്ന് പ്രധാനമന്ത്രിക്കറിയില്ല. ഞാനൊരിക്കലും ഒരു ഭാഷ ഒരു ചരിത്രം എന്ന് കേരളത്തില്‍ വന്ന് പറയില്ലെന്നും അദ്ദേഹം പറഞ്ഞു

സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകര്‍ക്ക് ആവേശം വിതറി. കാറിനു മുകളിലിരുന്ന് രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടി പതാക ഒഴിവാക്കി ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. മൈസൂരുവില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി നീലഗിരിയിലെത്തി റോഡ് മാര്‍ഗമാണ് രോഹുല്‍ ബത്തേിരിയില്‍ എത്തിയത്. തോട്ടം തൊഴിലാളകിളേയും പ്രദേശവാസികളെയും സന്ദര്‍ശിച്ച ശേഷമാണ് ബത്തേരിയിലേക്ക് പുറപ്പെട്ടത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അമേഠി ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടാലും മത്സരിക്കും. താന്‍ കോണ്‍ഗ്രസിന്റെ പടയാളിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് സമിതി മത്സരിക്കണമെന്ന് പ്രമേയം പാസ്സാക്കിയിരുന്നു.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപി പറയുന്നത്. ഇത് നമ്മുടെ രാജ്യത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ്. ഭാഷ എന്നത് മുകളിൽ നിന്നും അടിച്ചേൽപ്പിക്കാവുന്നതല്ല. ഭാഷ എന്നത് മനുഷ്യൻ്റെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വരുന്നതാണ്. മലയാളം ഹിന്ദിയേക്കാൻ ചെറുതാണെന്ന് പറഞ്ഞാൽ അത് മലയാളികളെ അപമാനിക്കുന്നതാണ്. ഓരോ ഭാഷയും അതാത് സംസ്കാരവുമായി ചേര്‍ന്നു നിൽക്കുന്നതാണ്" രാഹുൽ ഗാന്ധി പറഞ്ഞു.

കേരളാ-കർണാടക റോഡിലെ രാത്രിയാത്ര നിരോധനം പരിഹരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും നിരവധി തവണ ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും വിഷയം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന തന്നലാണെന്നും വയനാട്ടിലെ ഓരോ വ്യക്തിയും എൻ്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്നും എൻ്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിര്‍ബന്ധിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂര്‍ റെയിൽവെ സ്റ്റേഷന്റെ വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post