(www.kl14onlinenews.com)
(05-APR-2024)
കണ്ണൂർ: പാനൂർ സ്ഫോടനക്കേസിൽ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ. പാർട്ടി അക്രമ കൊലപാതക രാഷ്ട്രീയം നിർത്തിയിട്ടില്ല എന്നതിൻ്റെ തെളിവാണിതെന്നും പ്രവീൺ ആരോപിച്ചു. ഷാഫി പറമ്പലിൻ്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിൻ്റെ ഒന്നര കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകും. ബോംബ് നിർമിച്ചവരെ കെ കെ ശൈലജ തളളി പറയുമോയെന്നും പ്രവീൺ ചോദിച്ചു.
ചെമ്പടയിൽപ്പെട്ടവരാണ് ബോംബ് നിർമിച്ചത്. മുഴുവൻ സിപിഐഎം ഓഫീസുകളും പൊലീസ് റെയ്ഡ് ചെയ്യണം. തലശ്ശേരി, കൂത്തുപറമ്പ്, നാദാപുരം മേഖലയിലെ ഓഫീസുകൾ റെയ്ഡ് ചെയ്യണം. കെ കെ ശൈലജയുടെ പരാജയം ഉറപ്പായപ്പോഴാണ് ബോംബ് നിർമാണത്തിലേക്ക് തിരിഞ്ഞതെന്ന് ആരോപിച്ച പ്രവീൺ വടകരയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സിപിഐഎം കോപ്പ് കൂട്ടുന്നതായി സംശയമുണ്ടെന്നും ആരോപിച്ചു.
ചെമ്പടയിലെ കുട്ടി സഖാക്കളുടെ വീടുകളിൽ ബോംബുകൾ സൂക്ഷിച്ചു വയ്ക്കുന്നതായി സംശയമുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. എന്നാൽ ബോംബ് നിർമിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് കെ കെ ശൈലജ റിപ്പോർട്ടറിനോട് പറഞ്ഞു. മറ്റ് പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് സ്ഫോടനത്തിൽ പെട്ടത്. പാർട്ടിക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ നടത്തിയവരാണ്. കൂടെ പലരും ഫോട്ടോ എടുക്കാറുണ്ട്. ഫോട്ടോയെടുക്കാൻ വരുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
ബോംബ് സ്‌ഫോടനത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
Post a Comment