റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി: ഹസീനയുടെ മരണം കൊലപാതകമെന്ന് സംശയം

(www.kl14onlinenews.com)
(03-APR-2024)

റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി: ഹസീനയുടെ മരണം കൊലപാതകമെന്ന് സംശയം
ആലപ്പുഴ: റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. അസം സ്വദേശി 50 കാരിയായ ഹസീനയാണ് മരിച്ചത്. ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

താമസിച്ചിരുന്ന മുറിക്ക് പുറത്തായിരുന്നു ഹസീനയുടെ മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തില്‍ കയര്‍ കുരുക്കി ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഇവരുടെ കഴുത്തില്‍ കയര്‍ കൊണ്ട് കുരുക്കിയതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post