കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, അധിക വായ്പയെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താനായില്ല; വിമര്‍ശിച്ച് സുപ്രീം കോടതി

(www.kl14onlinenews.com)
(01-APR-2024)

കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, അധിക വായ്പയെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താനായില്ല; വിമര്‍ശിച്ച് സുപ്രീം കോടതി
 
അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പിൽ വിമര്‍ശനം. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താൻ കഴിയാതെ പോയത്. കേരളം പറയുന്ന കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തിൽ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാൻ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാൽ ധനകാര്യ ചട്ടങ്ങൾ ലംഘിച്ച സംസ്ഥാനങ്ങൾ കൂടുതൽ വായ്പ എടുക്കുന്നതിന് ഇടയാക്കുമെന്നും സുപ്രീം കോടതി ഇന്നത്തെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Post a Comment

أحدث أقدم