ചെർക്കള സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം

(www.kl14onlinenews.com)
(26-APR-2024)

ചെർക്കള സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം
കാസർകോട് :
ചെർക്കള സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം. ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലാണ് മാധ്യമപ്രവർത്തകരെ യു ഡി എഫ് പ്രവർത്തകർ ആക്രിമിച്ചത്. കൈരളി ടി. വി റിപ്പോർട്ടർ സിജു കണ്ണനും ക്യാമറമാൻ
ഷൈജു പിലാത്തറയ്ക്കും പരിക്കേറ്റു

അതേസമയം
യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതിയുമായി എൽഡിഎഫ്.ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 113, 114, 115 എന്നീ പോളിംഗ് ബൂത്തുകളിലും എ.എൽ.പി.എസ് ചെങ്കളയിലെ 106, 107 ബൂത്തുകളിലുമാണ് കള്ളവോട്ട് നടക്കുന്നതായി പരാതി ഉയർന്നത്. പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും എൽഡിഎഫ് പരാതിയിൽ ആരോപിക്കുന്നു.
എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മറ്റി കൺവീനർ കെ പി സതീശ് ചന്ദ്രനാണ് പരാതി നൽകിയത്. വരണാധികാരി കെ ഇമ്പ ശേഖറിനാണ് പരാതി നൽകിയത്.

Post a Comment

Previous Post Next Post