പെരുന്നാൾ തിരക്ക്, എം ജി റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഗ്യാസ് ലൈൻ പൈപ്പിടൽ നിർത്തിവെക്കുക: ജില്ലാ ജനകീയ വികസന സമിതി

(www.kl14onlinenews.com)
(07-APR-2024)

പെരുന്നാൾ തിരക്ക്, എം ജി റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഗ്യാസ് ലൈൻ പൈപ്പിടൽ നിർത്തിവെക്കുക: ജില്ലാ ജനകീയ വികസന സമിതി
കാസർകോട് :
പെരുന്നാൾ തിരക്ക്
എം ജി റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ
ഗ്യാസ് ലൈൻ പൈപ്പിടൽ നിർത്തിവെക്കുക.
ജില്ലാ ജനകീയ വികസന സമിതി.

കാസർകോട്: റംസാൻ മാസം അവസാന നാളിലെത്തുകയും പെരുന്നാൾ തിരക്കുകൾ വർദ്ധിക്കുകയും ചെയ്തതോടെ കാസർകോട് നഗരത്തിൽ ഗതാഗത കുരുക്ക് വർദ്ധിക്കുകയും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനൊ, മാറി കൊടുക്കാനൊ കഴിയാത്ത വിധത്തിലാണ് അദാനി ഗ്യാസ് പൈപ്പിടൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതെന്നും, പെരുന്നാൽ തിരക്ക് കണക്കിലെടുത്ത് 4 ദിവസം കാസർകോട് ടൗണിലെ നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റി വെച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ജില്ലാ കലക്ടർ, എം.പി.,എം. എൽ എ , നഗരസഭാധികൃതർ കൂടി ആലോചിച്ച് പരിഹാരം കാണണമെന്ന് ജില്ലാ ജനകീയ വികസന സമിതി ഭാരാവാഹി യോഗം ആവശ്യപ്പെട്ടു.
സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, അബ്ദുറഹിമാൻ തെരുവത്ത്, റിയാസ് സി. എച്ച്, ഹാരിസ് ബന്നു നെല്ലിക്കുന്ന്, ഉബൈദ്
കടവത്ത്, ഇസ്മായിൽ ചെമ്മനാട് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post